തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് പരിശീലനം

ഇടുക്കി: ഏലപ്പാറ പഞ്ചായത്തില്‍ പുതുതായി തെരഞ്ഞെടുത്ത തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി. പഞ്ചായത്ത് പ്രസിഡന്‍റ്​ നിത്യമോള്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മറിയാമ്മ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ ജോഷി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഓവര്‍സിയര്‍ മോഹനന്‍, എ.ഇ. നീതു എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജൂനിയര്‍ റെസിഡന്‍റ്​ അഭിമുഖം ഇടുക്കി: ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വകുപ്പുകളിലേക്ക്​ ജൂനിയര്‍ റെസിഡന്‍റുമാരെ തെരഞ്ഞെടുക്കും. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.ബി.ബി.എസ്, ഒരുവര്‍ഷം ഇന്‍റേണ്‍ഷിപ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ശമ്പളം 42,000 രൂപ. ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലി‍ൻെറ ഓഫിസില്‍ 28ന് രാവിലെ 11ന്​ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.