ഇടുക്കി: കല, കായികം, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് വനിത ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്ജ്വല ബാല്യ പുരസ്‌കാരങ്ങള്‍ കലക്ടര്‍ ഷീബ ജോര്‍ജ് വിതരണം ചെയ്തു. വണ്ടിപ്പെരിയാര്‍ നെല്ലിമല എസ്റ്റേറ്റിലെ അര്‍പ്പുത കുമാര്‍-എലിസബത്ത് ദമ്പതികളുടെ മകൻ ആകാശ്.എ, അറക്കുളം സ്വദേശികളായ ജോസഫ്-ജിജി ദമ്പതികളുടെ മകൻ ജോയല്‍ ജോസഫ്, വാത്തിക്കുടി നെല്ലിവേലിയില്‍ വീട്ടില്‍ റെജി-ജിന്‍സി ദമ്പതികളുടെ മകൾ അന്ന മരിയ റെജി എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ ഇരുവരും നഷ്ടപ്പെട്ട ഇടുക്കി ജില്ലയില്‍ നിന്നുള്ള ആറ് കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നുലക്ഷം രൂപയുടെ ധനസഹായവും കലക്ടർ വിതരണം ചെയ്തു. TDL Ujjalabalyam ഉജ്ജ്വല ബാല്യം പുരസ്കാരം കലക്ടർ ഷീബ ജോർജ് വിതരണം ചെയ്യുന്നു അപേക്ഷ ക്ഷണിച്ചു ഇടുക്കി: പട്ടികവർഗ വികസന വകുപ്പിനുകീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നിലവിലുള്ളതും ഭാവിയില്‍ ഒഴിവ് പ്രതീക്ഷിക്കുന്നതുമായ അധ്യാപക തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും ഈ നിയമനത്തിനും ബാധകമാണ്. അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടിക്കാഴ്ച സമയത്ത് അസ്സല്‍ രേഖകളും ഹാജരാക്കണം. 2023 മാര്‍ച്ച് 31 വരെയാണ് നിയമനം. ഫോൺ: 04862 222399.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.