കട്ടപ്പന: സി.ഐ.ടി.യു നേതൃത്വത്തിൽ കട്ടപ്പനയിൽ ധർണ സംഘടിപ്പിച്ചു. യൂനിയൻ ഏരിയ സെക്രട്ടറി എം.സി. ബിജു ഉദ്ഘാടനം ചെയ്തു. ഇന്ധന പാചക വാതക വിലവർധന തടയുക, വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീസും ഫിറ്റ്നസ് പുതുക്കൽ നിരക്കും കുത്തനെ ഉയർത്തിയ നടപടി പിൻവലിക്കുക, ഹരിത നികുതി ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഈമാസം 20ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുന്നതിൻെറ ഭാഗമായാണ് യത്. മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. ദേവസ്യ മുഖ്യപ്രഭാഷണം നടത്തി. അനീഷ് ജോസഫ്, എബി എംബ്രയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.