സൗജന്യ നേത്രപരിശോധന ക്യാമ്പ്

കട്ടപ്പന: ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി, കട്ടപ്പന അലൻ ഹാബർ കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ 19ന് രാവിലെ 10ന് അലൻ ഹാബർ കണ്ണാശുപത്രിയിൽ നേത്രരോഗികളെ സൗജന്യമായി പരിശോധിക്കും. കൂടുതൽ വിദഗ്ധ പരിശോധനകൾ ആവശ്യമെങ്കിൽ സൗജന്യ നിരക്കിൽ ചെയ്യും. ശസ്ത്രക്രിയ ആവശ്യമായവർക്ക് സൗജന്യ നിരക്കിൽ സൗകര്യം ഏർപ്പെടുത്തും. ക്യാമ്പിൽ പങ്കെടുക്കുന്നതിനും രജിസ്ട്രേഷനും​ 9562448153, 9447431789 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ പ്രസാദ് കുര്യാക്കോസ്, എ.എം. ജോണി, അഡ്വ. ജോർജ് വേഴുമ്പത്തോട്ടം, വി.കെ. പ്രസാദ്, ബെന്നി മുട്ടത്ത്​ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.