അടിമാലി: കേരള സ്റ്റേറ്റ് മിൽക് സൊസൈറ്റീസ് അസോസിയേഷന്‍ അടിമാലി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ അടിമാലിയിൽ ക്ഷീരകര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. കാലിത്തീറ്റ വില കുറക്കുക, പാല്‍വില വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും ജില്ലയിലും സെക്രട്ടേറിയറ്റിന് മുന്നിലും നടക്കുന്ന സമരപരിപാടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ക്ഷീര കര്‍ഷകര്‍ അണിനിരന്ന പ്രകടനം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപത്തുനിന്ന് ആരംഭിച്ച് സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. യോഗം സി.പി.ഐ സംസ്ഥാന കൗണ്‍സിൽ അംഗം സി.എ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എം.എസ്.എ അടിമാലി ബ്ലോക്ക് പ്രസിഡന്റ് പോള്‍ മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.പി. ബേബി, ജോര്‍ജ് തോമസ്, ചാണ്ടി പി. അലക്‌സാണ്ടര്‍, സണ്ണി തെങ്ങുപള്ളി, സജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. idl adi 3 milk ചിത്രം: അടിമാലിയില്‍ നടന്ന ക്ഷീരകര്‍ഷക കൂട്ടായ്മ സി.പി.ഐ സംസ്ഥാന കൗണ്‍സിൽ അംഗം സി.എ. ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.