'കുടുംബാരോഗ്യ കേന്ദ്രം:​ പുതിയ കെട്ടിടം നിര്‍മിക്കണം'

അടിമാലി: വെള്ളത്തൂവല്‍ കുടുംബാരോഗ്യകേന്ദ്രത്തിന്​ പുതിയ കെട്ടിടം നിര്‍മിക്കണമെന്ന് ആവശ്യമുയർന്നു. വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളിലെ ആളുകള്‍ ചികിത്സ തേടിയെത്തുന്ന ആതുരാലയമാണ്​ ഈ കുടുംബാരോഗ്യകേന്ദ്രം. ഡോക്ടറടക്കം ജീവനക്കാരുടെയും ലബോറട്ടറി അടക്കം പരിശോധന സംവിധാനങ്ങളുടെയും സേവനം കുടുംബാരോഗ്യ കേന്ദ്രം വഴി ലഭിക്കുന്നുണ്ട്. എന്നാൽ, സ്ഥലസൗകര്യം കുറഞ്ഞ കെട്ടിടത്തിലാണ് നിലവില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം. കോവിഡ് കാലത്തടക്കം വെള്ളത്തൂവല്‍ കുടുംബാരോഗ്യകേന്ദ്രം കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തിരുന്നു. പുതിയ കെട്ടിടം ഉണ്ടായാൽ കിടത്തിച്ചികിത്സക്കും സൗകര്യമൊരുക്കാനാകുമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. idl adi 4 vtl ചിത്രം: വെള്ളത്തൂവല്‍ കുടുംബാരോഗ്യകേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.