കിടപ്പ് രോഗികൾക്ക് വിഷു-ഈസ്റ്റർ സമ്മാനം

മുട്ടം: സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ പാലിയേറ്റിവ് പരിചരണപദ്ധതിയിൽപ്പെട്ട കുടുംബങ്ങൾക്ക് വിഷു-ഈസ്റ്ററിനോട്​ അനുബന്ധിച്ച് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. നിർധനരായ 59 കുടുംബങ്ങൾക്കാണ് സൗജന്യ കിറ്റുകൾ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ വീട്ടിൽ എത്തിച്ചുനൽകിയത്. ഓരോരുത്തർക്കും 1000 രൂപയുടെ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റാണ് നൽകിയത്. കൂടാതെ 59 കുടുംബങ്ങൾക്കും വിഷുക്കൈനീട്ടവും നൽകി. വ്യക്തികൾ, വിവിധ സ്ഥാപനങ്ങൾ, സി.എച്ച്.സിയിലെ ജീവനക്കാർ എന്നിവരിൽനിന്ന്​ സമാഹരിച്ച പണം ഉപയോഗിച്ചാണ് പരിപാടി നടത്തിയത്. സി.എച്ച്.സിയിൽ ചേർന്ന ചടങ്ങിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എൻ.കെ. ബിജു അധ്യക്ഷതവഹിച്ചു. ഭക്ഷ്യക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗ്ലോറി പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മാത്യു ജോസഫ്, മെംബർമാരായ കുട്ടിയമ്മ മൈക്കിൾ, ഷേർലി അഗസ്റ്റിൻ, ജോസ് ജോസഫ്, അരുൺ പൂച്ചക്കുഴി, സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. കെ.സി. ചാക്കോ, സി.എച്ച്.സി ജീവനക്കാർ എന്നിവർ പങ്കെടുത്തു. tdl mltm പാലിയേറ്റിവ് പരിചരണ പദ്ധതിയിൽപ്പെട്ട കുടുംബങ്ങൾക്ക് വിഷു-ഈസ്റ്ററി നോട്​ അനുബന്ധിച്ച് നൽകിയ ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.