കട്ടപ്പന: ക്രിസ്‌തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും പെസഹവ്യാഴ കർമങ്ങളും നടക്കും. കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ രാവിലെ ഏഴിന് നടക്കുന്ന കാൽകഴുകൽ ശുശ്രൂഷക്കും കുർബാനക്കും ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ നേതൃത്വം നൽകും. ഫൊറോന വികാരി വിൽഫിച്ചൻ തെക്കേവയലിൽ, സഹവികാരിമാരായ സുനിൽ ചെറുശ്ശേരി, നോബിൾ പൊടിമറ്റത്തിൽ, ലിജോ പാത്തിക്കൽ തുടങ്ങിയവർ സഹകർമികത്വം വഹിക്കും. ദുഃഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നഗരികാണിക്കലും നടക്കും. കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ രാവിലെ 7.30നാണ് ദുഃഖവെള്ളി ചടങ്ങുകൾ. പീഡാനുഭവ വായനക്കുശേഷം നഗരികാണിക്കൽ ചടങ്ങും നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.