വാൽവ് തകരാർ; മുട്ടത്ത് കുടിവെള്ള വിതരണം മുടങ്ങി

മുട്ടം: വാൽവ് തകരാറിലായതിനെത്തുടർന്ന് മുട്ടത്ത് കുടിവെള്ള വിതരണം തടസ്സപ്പെട്ടു. മുട്ടം ഗവ. സ്കൂളിന് സമീപത്തെ വിതരണ ലൈനിലെ വാൽവാണ് ബുധനാഴ്ച ഉച്ചയോടെ തകരാറിലായത്. മുട്ടം ടൗൺ ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ലൈനാണിത്​. ഈ വാൽവിന് മുമ്പ്​ മറ്റു വാൽവുകൾ ഇല്ലാത്തത്തിനാൽ ടാങ്കിലെ മുഴുവൻ വെള്ളവും ചോർത്തിക്കളഞ്ഞ ശേഷമേ വാൽവ് അഴിച്ചുമാറ്റാൻ സാധിക്കൂ. മണിക്കൂറുകൾ വെള്ളം ഒഴുക്കിക്കളഞ്ഞാലേ ടാങ്ക് കാലിയാകൂ. പുതിയ വാൽവ്​ സ്ഥാപിച്ച്​ ടാങ്കിൽ വെള്ളം കയറ്റിയ ശേഷമേ വിതരണം പുനരാരംഭിക്കൂ. വ്യാഴാഴ്ച ഉച്ചയോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. tdl mltm2 മുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം തകരാറിലായ കുടിവെള്ള വാൽവ് നന്നാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.