ചെറുതോണി: കൊലുമ്പൻ സ്മാരകത്തിൻെറ വൈദ്യുതി ബിൽ അടച്ചില്ലെന്നത് വ്യാജ പ്രചാരണമാണെന്ന് അധികൃതർ. ഡി.ടി.പി.സി ബില്ല് അടച്ചിട്ടുണ്ടെന്നും വൈദ്യുതി വിച്ഛേദിച്ചിട്ടില്ലന്നും വാഴത്തോപ്പ് മേജർ സെക്ഷനിലെ എക്സി എൻജിനീയർ വ്യക്തമാക്കി. സ്മാരകത്തിലെ ലൈറ്റുകൾ തെളിക്കുന്നതിൻെറയും അണക്കുന്നതിൻെറയും ചുമതല കൊലുമ്പൻെറ തലമുറയിൽപ്പെട്ട കാണിക്കായിരുന്നു. ഇദ്ദേഹം കഴിഞ്ഞ രണ്ടു ദിവസമായി ലൈറ്റ് തെളിച്ചില്ല. ഇത് മനസ്സിലാക്കി ചിലർ അധികൃതർക്കെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുകയായിരുന്നു. വൈദ്യുതി ബില്ല് ലഭിച്ചപ്പോൾത്തന്നെ ബില്ലടച്ചതായി ഡി.ടി.പി.സി സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തിൻെറ മുഴുവന്‍ ഉപയോഗത്തിനുള്ള വൈദ്യുതി പ്രദാനം ചെയ്യുന്ന ഇടുക്കി ഡാമിൻെറ വഴികാട്ടിയായ ചെമ്പന്‍ കൊലുമ്പൻെറ സ്മാരകത്തിലെ വൈദ്യുതി ബന്ധമാണ് കെ.എസ്.ഇ.ബി വിച്ഛേദിച്ചതെന്നായിരുന്നു പ്രചാരണം നടന്നത്. എട്ടുവര്‍ഷം മുമ്പ് റോഷി അഗസ്റ്റിൻ എം.എല്‍.എ 80 ലക്ഷം രൂപ വകയിരുത്തിയാണ് കൊലുമ്പന്‍ സ്മാരകം നിര്‍മിച്ചത്. എന്നാല്‍, ഇത് പൂര്‍ണതോതില്‍ വിനോദസഞ്ചാരികള്‍ക്ക് തുറന്നുനല്‍കുന്നതിന് കഴിഞ്ഞിട്ടില്ല. സാംസ്‌കാരിക വകുപ്പാണ് നിര്‍മിച്ചതെങ്കിലും തുടര്‍ന്നുള്ള സൗകര്യം വർധിപ്പിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും ഡി.ടി.പി.സിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. നിലവില്‍ ആദിവാസി വിഭാഗം ഈ സ്മാരകത്തില്‍ പൂജകളും വഴിപാടുകളും നടത്തി വരാറുണ്ടെങ്കിലും ഇതിനാവശ്യമായ വരുമാനം പോലും ലഭിക്കാത്ത അവസ്ഥയില്‍ നിത്യവും നടത്തുന്ന ദീപം തെളിക്കൽപോലും മുമ്പോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണെന്ന് കൊലുമ്പൻെറ പിൻ തലമുറക്കാർ പറയുന്നു. നിലവില്‍ കൊലുമ്പന്‍ സ്മാരകത്തിൻെറ പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.