കുമളി: വേനൽ ടൗൺ. തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ ടൗണിലെ സെൻട്രൽ ജങ്ഷൻ മുങ്ങി. വിനോദസഞ്ചാരികൾ ഉൾപ്പെടെ നാട്ടുകാർ വെള്ളക്കെട്ടിൽ ദുരിതത്തിലായി. നടന്നുപോകാൻ കഴിയാത്ത വിധം മലിനജലം കൂടി കലർന്നാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ടൗണിലെ നടപ്പാത പലഭാഗത്തായി പൊളിച്ച് ഇതിനടിയിലെ മാലിന്യവും കലുങ്കകൾക്കടിയിലെ ചപ്പുചവറുകളും നീക്കിയാലേ വെള്ളക്കെട്ട് ഒഴിവാക്കാനാവൂ. ഒപ്പം, തോട്ടിലെ കൈയേറ്റവും ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ......... Cap: മഴയെത്തുടർന്ന് കുമളി സെൻട്രൽ ജങ്ഷനിലുണ്ടായ വെള്ളക്കെട്ട് ......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.