ഇടുക്കി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങൾക്ക് ഒരുക്കം പുരോഗമിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി മേയ് ഒമ്പത് മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മൈതാനത്ത് 'എന്‍റെ കേരളം' ജില്ല തല പ്രദര്‍ശന വിപണനമേള നടക്കും. മേളയുടെ സംഘാടകസമിതി യോഗം ചേർന്ന് ഒരുക്കം വിലയിലരുത്തി. ഏഴു ദിവസത്തെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കാര്‍ഷിക-പ്രദര്‍ശന വിപണന മേള, സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനായി പ്രത്യേകം സ്റ്റാളുകള്‍, പ്രാദേശിക കലാപരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. കലക്ടര്‍ ഷീബ ജോർജ്, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ഷൈജു പി.ജേക്കബ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രായോഗിക പരീക്ഷ ഇടുക്കി: ജില്ലയിലെ വിവിധ വകുപ്പില്‍ ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡ് (സ്പെഷല്‍ റിക്രൂട്ട്മെന്‍റ്-പട്ടികജാതി/വർഗം) തസ്തികയുടെ (കാറ്റഗറി നമ്പര്‍, 074/2020) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2022 ജനുവരി ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികളുടെ പ്രായോഗിക പരീക്ഷ ഏപ്രില്‍ 20, 21 തീയതികളില്‍ എറണാകുളം കളമശ്ശേരി എ.ആര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികള്‍ പ്രൊഫൈല്‍ മെസേജ് പരിശോധിച്ച് പ്രായോഗിക പരീക്ഷ കേന്ദ്രം ഉറപ്പ് വരുത്തി നിശ്ചിത ദിവസം നിശ്ചിത സമയത്ത് ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് കേന്ദ്രത്തില്‍ ഹാജരാകണം. വിവരങ്ങൾക്ക്: 04868-272359. മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു ഇടുക്കി: ജില്ലയില്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രധാനമന്ത്രി മത്സ്യസംപദ യോജന പദ്ധതിയില്‍ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു ജനറല്‍ വിഭാഗങ്ങള്‍ക്ക് യൂനിറ്റ് ചെലവിന്‍റെ 40 ശതമാനം, എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 60 ശതമാനം എന്ന നിരക്കില്‍ നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് ധനസഹായം ലഭിക്കും. വിശദാംശങ്ങള്‍ക്ക്: 7012502923, 8156871619, 9744305903. അപേക്ഷ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തില്‍ ഏപ്രില്‍ 20ന് നാല് മണിക്ക് മുമ്പ് സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.