സംരക്ഷണ ഭിത്തി തകർന്ന്​ വീട്​ അപകടാവസ്ഥയിൽ

മൂലമറ്റം: കഴിഞ്ഞവർഷത്തെ മലവെള്ളപ്പാച്ചിലിൽ തോടി​ന്‍റെ സംരക്ഷണഭിത്തി തകർന്ന മൂന്നുങ്കവയൽ കളത്തുകുഴിയിൽ മേരി വർഗീസിന്‍റെ വീട്​ അപകടനിലയിൽ. കോനൂർതോടിന്‍റെ സംരക്ഷണഭിത്തി മഴവെള്ളപ്പാച്ചിലിൽ തകർന്നതാണ് വീടിന് ഭീഷണിയായത്. പിന്നീട് ചെറിയ മഴ പെയ്താൽ പോലും മേരിയുടെ മുറ്റത്തും വീടിനുള്ളിലും മലവെള്ളം കയറും. വിധവയായ മേരി ഇവിടെ ഒറ്റക്കാണ് താമസം. മഴപെയ്താൽ അയൽവീടുകളിൽ അഭയം പ്രാപിക്കേണ്ട സ്ഥിതിയാണ്​. വീടിന് സംരക്ഷണഭിത്തി നിർമിച്ചുനൽകണമെന്ന്​ ആവശ്യപ്പെട്ട് ഒട്ടേറെ ജനപ്രതിനിധികളെ കണ്ടെങ്കിലും നടപടിയായില്ല. അധികൃതർ ആരെങ്കിലും കനിയുമെന്ന കാത്തിരിപ്പിലാണ്​ ഇവർ. tdl mltm 3 കളത്തുകുഴിയിൽ മേരി വർഗീസിന്‍റെ അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.