മറയൂർ: മറയൂർ-കാന്തല്ലൂർ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷം. ഒറ്റരാത്രികൊണ്ട് വെട്ടുകാട്ടിൽ സെൽജിയുടെ ഒരു ഏക്കറിലെ നെൽകൃഷിയാണ് കാട്ടാനക്കൂട്ടം പാടത്ത് നടന്നും തിന്നും നശിപ്പിച്ചത്. സമീപത്തെ കാരറ്റ് കൃഷിയും നശിപ്പിച്ചിട്ടുണ്ട്. തരിശുഭൂമിയായി കിടന്ന സ്ഥലത്ത് മൂന്നുമാസം മുമ്പാണ് നെൽകൃഷി ചെയ്തത്. ഇപ്പോൾ നെൽകൃഷി വിളവെത്തുന്ന ഭാഗമായിരിക്കെയാണ് കഴിഞ്ഞദിവസം ഒറ്റരാത്രികൊണ്ട് പാടത്ത് പകുതിയോളം നെല്ല് കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചിരിക്കുന്നത്. നെൽപ്പാടത്ത് കാട്ടാനകൾ ഇറങ്ങിയത് അറിഞ്ഞ കുടുംബാംഗങ്ങൾ ഓടിക്കാൻ ശ്രമിച്ചെങ്കിലും പോയില്ല, രാത്രി മുഴുവനും ഭയന്നുവിറച്ചാണ് കഴിഞ്ഞതെന്ന് വീട്ടുകാർ പറഞ്ഞു. തന്‍റെ അധ്വാനഫലം വന്യമൃഗം കൊണ്ടുപോകുന്നതിനാൽ ഇനി കൃഷിക്ക് ഇല്ല എന്നാണ് സെൽജി പറയുന്നത്. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. മോഹൻദാസും കാന്തല്ലൂർ റേഞ്ചിലെ വനപാലകരും എത്തി പാടം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്ത് കാട്ടാനശല്യം കഴിഞ്ഞ ഒരുമാസമായി തുടരുമ്പോൾ ആന വാച്ചർമാരായി പ്രദേശവാസികളായ പത്തിലേറെ വേറെ വനംവകുപ്പ് നിയമിച്ചിട്ടുണ്ട്. ഇവർ കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് കൃഷിയിടത്തിൽ കാട്ടാനകൾ കയറുന്നത് എന്ന് കർഷകർ ആരോപിക്കുന്നു. TDL KATTANA KRISHI NASHAM വെട്ടുകാട്ടിൽ സെൽജിയുടെ നെൽകൃഷി പാടം കാട്ടാനക്കൂട്ടം നശിപ്പിച്ചനിലയിൽ വനപാലകർ സന്ദർശിക്കുന്നു ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് തൊടുപുഴ: ഇടുക്കി ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്; അറക്കുളം 1, വെള്ളിയാമറ്റം 1,നെടുങ്കണ്ടം 1, മണക്കാട് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.