പീരുമേട്: കുമളി ഡിപ്പോയിൽനിന്ന് കോട്ടയത്തേക്കുള്ള ഓർഡിനറി ബസുകൾ ഞായറാഴ്ച ദിവസങ്ങളിൽ റദ്ദാക്കുന്നത് മൂലം യാത്രക്കാർ ദുരിതത്തിൽ. കോവിഡാനന്തരം ജനജീവിതം സാധാരണനിലയിൽ ആയിട്ടും കുമളി ഡിപ്പോയിൽനിന്നുള്ള സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. രാവിലെ എട്ടിനും 8.30നും കോട്ടയത്തേക്കുള്ള ഓർഡിനറി ബസുകളാണ് മുടങ്ങുന്നത്. 7.35ന് കോട്ടയത്തേക്ക് ഒരു സ്വകാര്യ ബസ് പോയതിനുശേഷം 8.45ന് ഉള്ള സ്വകാര്യ ബസാണ് യാത്രക്കാർക്ക് ആശ്രയം. ഇതിനിടയിൽ മൂന്ന് ഫാസ്റ്റ് പാസഞ്ചർ ബസുകളാണുള്ളത്. ഓർഡിനറി ബസുകൾ റദ്ദാക്കുന്നതിനാൽ ഫാസ്റ്റ് ബസുകളിൽ അധിക കൂലിനൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. കുമളി ഡിപ്പോയിലെ സർവിസുകൾ ഞായറാഴ്ച് റദ്ദാക്കുമ്പോൾ എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി തുടങ്ങിയ ഡിപ്പോകളിൽനിന്ന് കുമളിക്കുള്ള ഓർഡിനറി ബസുകൾ മുടക്കമില്ലാതെ സർവിസ് നടത്തുന്നു. ഞായറാഴ്ചകളിൽ സ്വകാര്യ ബസുകളും മുടക്കമില്ലാതെ സർവിസ് നടത്തുന്നുണ്ട്. ചില സ്വകാര്യ ബസുകളെ സഹായിക്കാനാണ് സർവിസുകൾ റദ്ദാക്കുന്നതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.