ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ പൂമാംകണ്ടം വാർഡിൽ വിവിധ വികസന പദ്ധതികളിൽ 90 ശതമാനവും പൂർത്തിയായി. റോഡിനും കുടിവെള്ളത്തിനും മുൻഗണന നൽകി കഴിഞ്ഞ സാമ്പത്തികവർഷം 54 ലക്ഷം രൂപ ചെലവഴിച്ചു. ജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് അഞ്ച് കുടിവെള്ള പദ്ധതികളാണ് പൂർത്തീകരിക്കാനുണ്ടായിരുന്നത്. ഇതിൽ ശുചിത്വമിഷനുമായി ചേർന്ന് നിർമാണം നടന്നുവരുന്ന ആന്‍റൊപുരം പദ്ധതി അവസാനഘട്ടത്തിലാണ്. 480ലധികം കുടുംബങ്ങളുള്ള വാർഡിൽ കോട്ടക്കൽമല പാറ സിറ്റി കുടിവെള്ള പദ്ധതിയും പൂർത്തീകരണത്തോട് അടുക്കുകയാണ്. ലൈഫ് പദ്ധതിയിൽ 46 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ തീർത്തും നിർധനരായ ആറ് കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകി. 26 ലക്ഷം രൂപ മുടക്കി നിർമിക്കുന്ന പകുതിപ്പാലം-പൂമാംകണ്ടംതേക്കിൻ തണ്ട് റോഡിന്‍റെ ജോലികളും പൂർത്തിയായി. പൂമാംകണ്ടം-കോട്ടക്കല്ലിമല റോഡ് കോൺക്രീറ്റിന് അഞ്ചുലക്ഷവും നെല്ലിവേലിപ്പടി-കോട്ടക്കല്ലള റോഡിന് അഞ്ചുലക്ഷവും അനുവദിച്ചിട്ടുണ്ട്. ആന്‍റോപുരം ഗൗരി സിറ്റി റോഡിന്‍റെ നിർമാണജോലികളും ആരംഭിക്കുമെന്ന് വാർഡ് അംഗം പ്രദീപ് ജോർജ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.