മഅ്ദ​നിക്ക്​​ നീതി കിട്ടാൻ ഇടപെടണം -പി.ഡി.പി

നെടുങ്കണ്ടം: സാമാന്യനീതിയുടെ നിഷേധമാണ് അബ്ദുന്നാസിര്‍ മഅ്​ദനിയുടെ കാര്യത്തില്‍ നടക്കുന്നതെന്ന്​ പി.ഡി.പി ജില്ല കമ്മിറ്റി ആരോപിച്ചു. ജുഡീഷ്യറിയും ഭരണ -രാഷ്ട്രീയ നേതൃത്വങ്ങളും ഈ കാര്യത്തില്‍ കാട്ടുന്ന നിശ്ശബ്ദത അപകടകരമാണ്​. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷം വിചാരണത്തടവുകാരനായി കഴിഞ്ഞയാളാണ് മഅ്ദ​നി. കോയമ്പത്തൂരിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ ബംഗളൂരുവില്‍ നടക്കുന്നത്. മഅദനിക്ക് നീതികിട്ടാന്‍ രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ നേതൃത്വങ്ങള്‍ ഇടപെടണമെന്ന്​ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം നെജീബ് കളരിക്കല്‍ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എ. കബീർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മൗലവി കൗസരി, അഫ്‌സല്‍ ആലക്കോട്, കെ.എം. ഷെബിന്‍, നൂറുദ്ദീന്‍ അടിമാലി, റഷീദ് കുമ്പംകല്ല്, റഹിം മുട്ടം, നാസര്‍ ചിറക്കുന്നേല്‍, ജലീല്‍ ഉടുമ്പന്നൂര്‍, ബഷീര്‍ മൗലവി, അഷറഫ് മൗലവി ശെല്യംപാറ, നസീര്‍ മക്കാര്‍ ആനച്ചാല്‍, എം.കെ. പരീത്, യൂസഫ് പെരുമ്പിള്ളിച്ചിറ, മൈദീന്‍ കൂഞ്ഞ്, റസാഖ് മാര്‍ത്തോമ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.