തൊടുപുഴ: കേരളത്തിൽ ബാങ്കുകൾ ഇപ്പോഴും തുടരുന്ന ജപ്തി നടപടികൾ നിർത്തിവെപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. പതിനായിരത്തിലധികം നോട്ടീസാണ് എല്ലാ ബാങ്കുകളും ചേർന്ന് അയച്ചിരിക്കുന്നത്. മൂവാറ്റുപുഴയിൽ ഒരു പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്തത് ഇത്തരത്തിൽ ബാങ്കുകളുടെ പീഡനത്തെത്തുടർന്നാണ്. അടിയന്തരമായി ഇത്തരം നടപടികൾ നിർത്തിവെപ്പിക്കാൻ സർക്കാർ ഇടപെടണം. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ആരോഗ്യമേഖലയുടെ നെടുംതൂണായി പ്രവർത്തിക്കുന്ന ആശ വർക്കർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. താൽക്കാലിക നിയമനം തൊടുപുഴ: ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള നേത്ര മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം) തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ താൽക്കാലിക നിയമനം നടത്താനുള്ള കൂടിക്കാഴ്ച ഏപ്രില്‍ ആറിന് രാവിലെ 10.30ന് ഇടുക്കി കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ജില്ല മെഡിക്കല്‍ ഓഫിസില്‍ നടക്കും. യോഗ്യരായവര്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0486 2232318. വികസനസമിതി യോഗം നാളെ തൊടുപുഴ: ഈ മാസത്തെ ഇടുക്കി താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച രാവിലെ 11ന് തഹസില്‍ദാറുടെ ചേംബറിൽ നടക്കും. യോഗത്തില്‍ താലൂക്ക് വികസന സമിതി അംഗങ്ങള്‍ ഹാജരാകണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.