റോഡ് പുനരുദ്ധാരണം: തടസ്സം ഉടമസ്ഥാവകാശ തർക്കമെന്ന് എം.എൽ.എ

മൂന്നാര്‍: പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ -സൈലന്‍റ്​വാലി റോഡിന്‍റെ പുനരുദ്ധാരണത്തിന്​ റോഡിന്‍റെ ഉടമസ്ഥാവകാശം തിരിച്ചടിയാവുന്നതായി അഡ്വ. എ. രാജ എം.എൽ.എ. 2018ലെ പ്രളയത്തിലാണ് മൂന്നാർ-സൈലന്‍റ്​വാലി, മൂന്നാര്‍-നെറ്റിക്കുടി റോഡുകള്‍ മണ്ണിടിഞ്ഞ് പൂര്‍ണമായി തകര്‍ന്നത്. തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മൂന്നുകോടി അനുവദിച്ചു. എന്നാല്‍, സാങ്കേതിക കാരണങ്ങളാൽ പണി ആരംഭിക്കാനായില്ല. പഞ്ചായത്തിന്‍റെ ആസ്തിയില്‍ റോഡ് ഇല്ലാത്തതിനാലാണ്​ പണി ആരംഭിക്കാന്‍ കഴിയാത്തത്​. മൂന്നാറിലെ എസ്റ്റേറ്റുകളിലേക്ക് പോകുന്ന മിക്ക റോഡുകളും സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലാണ്. റോഡ് നവീകരിക്കുന്നതിന് കേന്ദ്ര ഫണ്ടടക്കം ഉണ്ടെങ്കിലും സ്വകാര്യ റോഡുകൾക്ക്​ ഇത്​ വിനിയോഗിക്കാൻ കഴിയില്ല. കമ്പനി റോഡിന്‍റെ ഉടമസ്ഥാവകാശം വിട്ടുനല്‍കിയാല്‍ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്​ എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.