കുബേര കേസിൽ ഒരാൾ അറസ്റ്റിൽ

തൊടുപുഴ: പണം കടംകൊടുത്ത് ലക്ഷങ്ങള്‍ പലിശയിനത്തില്‍ തട്ടിയെടുത്തയാളെ കുബേര കേസില്‍ തൊടുപുഴ പൊലീസ് അറസ്റ്റ്​ ചെയ്തു. തൊടുപുഴ കീരികോട് കാപ്പിത്തോട്ടം ഒലിപ്പുരയില്‍ കംസന്‍ എന്ന അരുണ്‍രാജ്പിള്ളയെയാണ്​ (40) അറസ്റ്റ്​ ചെയ്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള സൈക്കിള്‍ ഷോപ്പിലും വീട്ടിലും പൊലീസ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ ചെക്കുകളും മറ്റ് രേഖകളും പിടിച്ചെടുത്തു. പണം കടം കൊടുക്കുന്നതിന്​ ആവശ്യമായ നിയമപരമായ രേഖകളില്ലാതെയാണ് ഇയാള്‍ പണമിടപാട്​ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ സ്വദേശി കുഞ്ഞിക്കണ്ണന്‍ അരുണില്‍നിന്ന് 18 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതിന് 15 ദിവസത്തേക്ക് 1.75 ലക്ഷം രൂപയാണ് പലിശയായി വാങ്ങിയിരുന്നത്. ഇത്തരത്തില്‍ 42 ലക്ഷം രൂപ തിരികെ നല്‍കിയെങ്കിലും തുടര്‍ന്നും പണവും പലിശയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. കൂടാതെ, പ്രതിക്കെതിരെ ഇത്തരത്തില്‍ ഏഴ്​ പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചിത്രം - TDL PRATHI ARUNRAJPILLA അരുൺരാജ്​പിള്ള

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.