ജില്ല കോടതിയിൽ ഉൾപ്പെടെ മോഷണം നടത്തിയ യുവാവ്​ പിടിയിൽ

മുട്ടം: ജില്ല കോടതിയിൽ ഉൾപ്പെടെ മോഷണം നടത്തിയയാൾ​ പിടിയിൽ. മണ്ണാർക്കാട് പൊറ്റശ്ശേരി കണ്ണന്നൂർ വീട്ടിൽ ഷെമിനാണ്​ (22) പിടിയിലായത്. ജില്ല കോടതിയിലും ജില്ല ഹോമിയോ ആശുപത്രിയിലും കുടയത്തൂരിലെ തൊഴിലിടത്തുമാണ് ഇയാൾ മോഷണം നടത്തിയത്. വ്യാഴാഴ്ച രാവിലെ 7.45ന് കോടതിയിലെയും തൊട്ടടുത്തുള്ള ഹോമിയോ ആശുപത്രിയിലെ ജീവനക്കാരായ രണ്ടുപേരുടെ പണവും രേഖകളുമടങ്ങിയ വാനിറ്റ് ബാഗ് മോഷ്ടിച്ചു. ശേഷം അവിടെ നിന്ന്​ കുടയത്തൂരെത്തി പണിസ്ഥലത്തുനിന്ന്​ തൊഴിലാളികളുടെ 6000 രൂപ മോഷ്ടിച്ചു. മോഷ്ടാവിനെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ മുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം മോഷ്ടാവിനെ കണ്ടെങ്കിലും ഓടി കടന്നുകളഞ്ഞു. ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിങ് കോളജിന് സമീപത്തുവെച്ച് മുട്ടം പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതി ജീവനക്കാരി മാത്രമാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്​. എസ്.ഐമാരായ പി.കെ. ഷാജഹാൻ, പി.എസ്. സുബൈർ, കെ.എ. മുഹമ്മദ്‌, എസ്.സി.പി.ഒമാരായ ദീപു ഷാജി, പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. tdl mltm2 ഷെമിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.