പീരുമേട്: ബസ് ഹോൺ അടിച്ചതിന്‍റെ പേരിൽ കാർഡ്രൈവർ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചതായി പരാതി. ബുധനാഴ്ച രാത്രി ഒമ്പതിന് ഏലപ്പാറ പെട്രോൾ പമ്പിന് മുന്നിലായിരുന്നു സംഭവം. കട്ടപ്പനക്ക് പോയ ബസിന്‍റെ മുന്നിൽ തടസ്സമായി നിർത്തിയ കാർ മാറ്റാൻ ഹോൺ അടിച്ചതിൽ പ്രകോപിതനായ കാർ ഡ്രൈവർ ബസ് ഡ്രൈവറെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. മർദനമേറ്റ കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ സിദ്ധനെ (42) പീരുമേട് താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ഏലപ്പാറ വാഴത്തോട്ടം അനീഷ് മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. അനീഷ് മുഹമ്മദിനെയും മകനെയും കെ.എസ്.ആർ.ടി.സി ഡ്രൈവർ മർദിച്ചതായും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.