കുമളി: ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തെളിനീരൊഴുകും നവകേരളം' പദ്ധതിക്ക് കുമളിയിൽ തുടക്കമായി. സർക്കാർ നടപ്പാക്കിയ 'ഇനി ഞാനൊഴുകട്ടെ...' പദ്ധതിയുടെ തുടർച്ചയായാണ് തെളിനീരൊഴുകും നവകേരളം പദ്ധതി. തദ്ദേശ സ്വയംഭരണ വകുപ്പും നവകേരള മിഷനും സംയുക്തമായാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. കുമളി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഓടകൾ, തോടുകൾ എന്നിവ ശുചീകരിച്ചാണ് ജില്ലയിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. വേനൽക്കാലത്ത് ഓടയിലും തോട്ടിലും മാലിന്യങ്ങൾ കെട്ടിക്കിടന്ന് കൊതുക് പെരുകി പകർച്ചവ്യാധികൾ ഉണ്ടാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുമളി പഞ്ചായത്തിലെ റോസാപ്പൂക്കണ്ടം - ആനവച്ചാൽ തോട് ശുചീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഷാജിമോൻ നിർവഹിച്ചു. അംഗങ്ങളായ കെ.എം. സിദ്ദീഖ്, വിനോദ് ഗോപി, സെക്രട്ടറി കെ. സെൻകുമാർ, ജയ്സൺ തുടങ്ങിയവർ പങ്കെടുത്തു. Cap: കുമളി പഞ്ചായത്തിലെ 'തെളിനീരൊഴുകും നവകേരളം' പദ്ധതി പ്രസിഡന്‍റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.