ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണം -കേരള കോണ്‍ഗ്രസ്

നെടുങ്കണ്ടം: കര്‍ഷകരും ചെറുകിട വ്യാപാരികളും പ്രതിസന്ധി നേരിടുമ്പോള്‍ സഹകരണ ബാങ്കുകളും ദേശസാത്​കൃത ബാങ്കുകളും ഉള്‍പ്പെടെ വീടുകളില്‍ എത്തി നോട്ടീസ് നല്‍കുകയും ജപ്തി ഭീഷണി മുഴക്കുകയും ചെയ്യുന്ന നടപടിയില്‍നിന്ന്​ പിന്മാറണമെന്ന് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കടക്കെണിയിലായ കര്‍ഷകരില്‍ പലരും ബാങ്കുകളുടെ ഭീഷണിമൂലം ആത്മഹത്യയുടെ വക്കിലാണ്. യോഗം ജില്ല പ്രസിഡന്റ് പ്രഫ.എം.ജെ. ജേക്കബ് യോഗം ഉദ്​ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ ജോജി ഇടപ്പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജോസ് പൊട്ടംപ്ലാക്കല്‍, ബേബി പതിപ്പള്ളി, ടി. ജോണ്‍, ബിജു ആക്കാട്ടുമുണ്ട, ടി.വി. ജോസുകുട്ടി, ജോയി കണിയാംപറമ്പില്‍, പി.പി. ജോയി, സണ്ണി പട്ട്യാലില്‍, ഷൈന്‍ ഫിലിപ് കലയത്തുംകുഴിയില്‍, അനില്‍ പെരികിലക്കാട്ടില്‍, തങ്കച്ചന്‍ നടക്കല്‍, ടോമി പൂക്കുളത്ത്, സജി നെടുംപതായില്‍, ബേബി പടിഞ്ഞാറേക്കുഴി, സെബാസ്റ്റ്യന്‍ പേഴുംമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.