കഞ്ചാവ്​ വിൽപനക്കിടെ രണ്ടുപേർ പിടിയിൽ

ചെറുതോണി: സ്കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വാങ്ങി വിൽപന നടത്തിവന്ന രണ്ടുപേർ പിടിയിൽ. കുട്ടമ്പുഴ പുത്തൻപുരക്കൽ അമൽ സന്തോഷ് (24) കുട്ടമ്പുഴ പിണവൂർകുടി സ്വദേശി അനിൽ (26) എന്നിവരാണ് പിടിയിലായത്. പുന്നയാറിൽനിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളിൽനിന്ന്​ 15 ഗ്രാം വീതം കഞ്ചാവ് കണ്ടെടുത്തു. കഞ്ഞിക്കുഴി സി.ഐ സാം ജോസിന്​ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.