ഇടവെട്ടി: ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. സുഭാഷ് കുമാർ അവതരിപ്പിച്ചു. ഭവനനിർമാണത്തിനും മാലിന്യ സംസ്കരണത്തിനും ആരോഗ്യ വിദ്യാഭ്യാസ കാർഷിക മേഖലക്കും ഊന്നൽ നൽകുന്നതോടൊപ്പം പൊതുശ്മശാനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തി. ബജറ്റിൽ മുൻ ബാക്കി 22,27,530 രൂപയും 18,62,96,500 രൂപ വരവും 18,56,86,000 ചെലവും 28,38,030 രൂപ നീക്കി ബാക്കിയുമാണ്. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ നൗഷാദ് അധ്യക്ഷതവഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. അബ്ദുസ്സമദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിൻസി മാർട്ടിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മോളി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി തോമസ്, അംഗങ്ങളായ സുജാത ശിവൻനായർ, സുബൈദ അനസ്, ബിന്ദു ശ്രീകാന്ത്, അജ്മൽഖാൻ അസീസ്, അസീസ് ഇല്ലിക്കൽ, ഹെഡ്ക്ലർക്ക് ലത, സീനിയർ ക്ലർക്ക് യൂസഫ്, അക്കൗണ്ടൻറ് സബിത എന്നിവർ സംസാരിച്ചു. കുടുംബ ബോധവത്കരണ ക്ലാസ് കൊന്താലപ്പള്ളി: കൊന്താലപ്പള്ളി ജമാഅത്തിന്‍റെയും കൊന്താലം ബാവ മെമ്മോറിയൽ യതീം സംരക്ഷണ സമിതിയുടെയും തൊടുപുഴ ജനമൈത്രി പൊലീസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ കുടുംബ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ വി.സി. വിഷ്ണുകുമാർ ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ സബ് ഇൻസ്‌പെക്ടർ എ.ആർ. കൃഷ്ണൻനായർ ക്ലാസെടുത്തു. കൊന്താലപള്ളി ജമാഅത്ത് പ്രസിഡന്‍റ് പി.യു. മുഹമ്മദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.എം. ഹംസ, ചീഫ് ഇമാം ഷമ്മാസ് ദാരിമി പായിപുല്ല്, ഹബീബ് മുഹമ്മദ് മൗലവി, അബ്ദുൽ ഹകീം മൗലവി, അൻസാരി സഖാഫി, അബ്ദുസ്സലാം മൗലവി, അബ്ബാസ് സഖാഫി, സുധീർ വെള്ളിലംചുവട്ടിൽ, കെ.ഇ. ജബ്ബാർ, കെ.എം. ഇബ്രാഹീം, യതീം സംരക്ഷണ സമിതി പ്രസിഡന്‍റ് വി.എസ്. നവാസ് എന്നിവർ സംസാരിച്ചു. TDL CLASS കുടുംബ ബോധവത്കരണ ക്ലാസ് തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ വി.സി. വിഷ്ണുകുമാർ ഉദ്ഘാടനം ചെയ്യുന്നു എൽ.ഐ.സി കെട്ടിടത്തിന് തറക്കല്ലിട്ടു തൊടുപുഴ: എൽ.ഐ.സി ഓഫ് ഇന്ത്യ തൊടുപുഴ ശാഖ കെട്ടിടം ശിലാസ്ഥാപനം ദക്ഷിണമേഖല സോണൽ മാനേജർ കെ. കതിരേശൻ നിർവഹിച്ചു. ദക്ഷിണമേഖല ചീഫ് എൻജിനീയർ ബി. പളനി, കോട്ടയം സീനിയർ ഡിവിഷനൽ മാനേജർ വി.എസ്. മധു, മാർക്കറ്റിങ് മാനേജർ അജു മാത്യു, സീനിയർ ബ്രാഞ്ച് മാനേജർ ബി. അജിത്, തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, വാർഡ് കൗൺസിലർ ശ്രീലക്ഷ്മി, കെ. സുധീപ് തുടങ്ങിയവർ പങ്കെടുത്തു. ചിത്രം TDL LIC എൽ.ഐ.സി തൊടുപുഴ ശാഖ കെട്ടിടം ശിലാസ്ഥാപനം ദക്ഷിണമേഖല സോണൽ മാനേജർ കെ. കതിരേശൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.