സി.എ. കുര്യൻ അനുസ്മരണം

മൂന്നാർ: മുൻ ഡെപ്യൂട്ടി സ്പീക്കർ സി.എ കുര്യന്‍റെ ഒന്നാം ചരമവാര്‍ഷികം ഡി.ഇ.ഡബ്ല്യു യൂനിയന്‍റെ നേതൃത്വത്തില്‍ ആചരിച്ചു. സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗം ജി.എന്‍ ഗുരുനാഥന്‍ ഉദ്ഘാടനം ചെയ്തു. ടി.എം. മുരുകന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ. ചന്ദ്രപാല്‍, ഗോവിന്ദസ്വാമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആന്ദറാണി ദാസ്, നാരായണന്‍, പന്നീര്‍ സെല്‍വം, ജയ, വേലു, വീരമണി തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലപ്പെട്ടി സെന്‍റര്‍ ഡിവിഷനില്‍ സി.എ. കുര്യന്‍ ചരമവാര്‍ഷികം സി.പി.ഐ ജില്ല അസി. സെക്രട്ടറി പി. മുത്തുപ്പാണ്ടി ഉദ്ഘാടനം ചെയ്തു. പി. കാമരാജ് അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.