നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക്​ പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്

ചെറുതോണി: നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക്​ ഇടിച്ചുകയറി കാറിലുണ്ടായിരുന്ന രണ്ടുപേർക്ക്​ പരിക്കേറ്റു. ചേലച്ചുവട്-മുരിക്കാശ്ശേരി റോഡിൽ പെരിയാർവാലി ആയത്തുപാടത്ത് പൗലോസിന്‍റെ വീട്ടിലേക്കാണ് കാർ ഇടിച്ചുകയറിയത്​. കാറിലുണ്ടായിരുന്ന തൊടുപുഴ മങ്ങാട്ടുകവല സ്വദേശികളായ മുണ്ടക്കൽ അജ്മി (35) ആതില (12) എന്നിവരെ ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഞായറാഴ്ച വൈകീട്ടോടെയാണ്​ സംഭവം. വീടിനു​ മുൻവശത്തിരുന്ന വീട്ടുടമ പൗലോസും മകൻ സോജനും ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. കാർ നിശ്ശേഷം തകർന്നു. വീടിന്​ രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. തൊടുപുഴ മങ്ങാട്ടുകവലയിൽനിന്ന് നെടുങ്കണ്ടത്തുള്ള ബന്ധുവീട്ടിലേക്ക്​ വന്ന കാറാണ് അപകടത്തിൽപെട്ടത്. ഫോട്ടോ ചേലച്ചുവട്ടിലുണ്ടായ കാർ അപകടത്തിൽ വീടിന്‍റെ മുൻവശം തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.