റോഡ്‌ നന്നായി; പക്ഷേ, ഓടയിലൂടെ നടക്കണം

കട്ടപ്പന: റോഡ്‌ നന്നായപ്പോൾ കൽനടക്കാർ ഓടയിലൂടെ സഞ്ചരിക്കേണ്ട ഗതികേടിൽ. ഇരട്ടയാർ-ശാന്തിഗ്രാം നോർത്ത് റോഡ്​ നിർമാണത്തിലെ അപാകതയാണ് പ്രശ്നത്തിന് കാരണം. റോഡ് നിർമാണം പൂർത്തീകരണത്തിലേക്ക് എത്തിയപ്പോൾ ഇരുവശത്തും കോൺക്രീറ്റിങ്​ നടത്തിയിട്ടില്ല എന്നും ഇത് കാൽനടക്കാർക്ക്​ അപകടക്കെണിയൊരുക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു. ചേമ്പളം-ഏഴാംമൈൽ റോഡിന്റെ ഭാഗമാണ് ഇത്. ഈ റോഡിൽ ശാന്തിഗ്രാം മുതൽ ഇരട്ടയാർ നോർത്ത് കെ.എസ്.ഇ.ബി ഓഫിസിന് സമീപം വരെ സർക്കാർ ആറുകോടി വകയിരുത്തിയാണ് ആധുനിക രീതിയിൽ നവീകരിച്ചത്. എന്നാൽ, നിർമാണം പൂർത്തിയാകുമ്പോൾ കാൽനടക്കാർ ഓടയിലൂടെ സഞ്ചരിക്കേണ്ട ഗതികേടിലാണ്. റോഡ് ആധുനിക നിലവാരത്തിൽ ഉയർത്തിപ്പണിതപ്പോൾ ഇരുവശത്തും വലിയ രീതിയിലാണ് കട്ടിങ്ങുകൾ രൂപപ്പെട്ടത്. റോഡിന് മതിയായ വീതിയുമില്ല. റോഡിലെ കലുങ്കുകളുടെ നവീകരണം പൂർത്തിയാകാനുമുണ്ട്​. കട്ടിങ്ങുകളുടെ അരികുവശം ഇടിഞ്ഞ് റോഡ് തകരുന്ന സ്ഥിതിവിശേഷമാണെന്നും പറയുന്നു. ഫോട്ടോ. ഇരട്ടയാർ-ശാന്തിഗ്രാം നോർത്ത് റോഡിന്റെ ഇരുവശത്തം രൂപപ്പെട്ട കുഴിയിലൂടെ നടന്നുപോകുന്ന യാത്രക്കാരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.