അപകട ഭീഷണിയായ വീട്ടിൽ ഭീതിയോടെ ​വയോദമ്പതികൾ

നെടുങ്കണ്ടം: അപകട ഭീഷണിയിൽ നിൽക്കുന്ന വീട്ടിൽ ഭയന്നുവിറച്ച് കഴിയുകയാണ്​ കല്‍ക്കുന്തല്‍ കണ്ടംതെക്കേതില്‍ അപ്പു-വിജയമ്മ ദമ്പതികൾ. പ്രളയകാലത്ത്​ നാശംസംഭവിച്ച ഏതുനിമിഷവും നിലംപൊത്താറായ വീട്ടിലാണ്​ ഇവർ കഴിയുന്നത്​. 2019ലെ പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഭിത്തികളും തറയുമെല്ലാം വിണ്ട് പൊട്ടി വീട്​ അപകടാവസ്ഥയിലായിരുന്നു. നെടുങ്കണ്ടം പഞ്ചായത്ത് രണ്ടാം വാര്‍ഡിലാണ് ഈ വീട്​. രോഗികളായ ഈ ദമ്പതികളുടെ ആകെയുള്ള സമ്പാദ്യമാണ് മൂന്ന് സെന്‍റ്​ സ്ഥലവും വീടും. വീടിന്‍റെ എല്ലാ മുറികളിലെയും ഭിത്തിയും തറയും പൊട്ടി കട്ടിളയുമായി ബന്ധമില്ലാതെ നില്‍ക്കുകയാണ്. പുറമെ നോക്കുമ്പോള്‍ ഈ വീടിന് ഒരു തകരാറുമില്ല. എന്നാല്‍, മുറിക്കുള്ളിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ ഓരോ ഭിത്തിക്കും മൂന്നും നാലും പൊട്ടലുകളാണുള്ളത്. അടുക്കളയിലെ ചിമ്മിനി മറിഞ്ഞുവീഴാറായി. മഴ ശക്തിയാകുമ്പോള്‍ അയല്‍ വീടുകളിലാണ് അന്തിയുറങ്ങുക. രണ്ട്​ പെണ്‍മക്കളാണിവർക്ക്​. ഇവരെ വിവാഹം കഴിപ്പിച്ചയച്ചു. പ്രളയശേഷം നിരവധിതവണ അപേക്ഷ നല്‍കിയെങ്കിലും വീട് അനുവദിച്ചിട്ടില്ല. ഇതിലും അര്‍ഹതപ്പെട്ടവര്‍ ഉണ്ടെന്നാണ് പഞ്ചായത്ത്​ അധികൃതര്‍ പറയുന്നത്. idl ndk പ്രളയത്തിൽ വെള്ളംകയറി പൊട്ടിത്തകര്‍ന്ന വീടിന്‍റെ ഭിത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.