സ്കൂട്ടർ മറിഞ്ഞ് രണ്ടുപേർക്ക്​ പരിക്ക്​

മൂലമറ്റം : സ്കൂട്ടർ തെന്നിമറിഞ്ഞ് ഗുരുതിക്കളം നരിമറ്റത്തിൽ ജോയി, മകൾ ഡാനി റോബിൻ എന്നിവർക്ക്​ പരിക്കേറ്റു. ഞായറാഴ്ച രാവിലെ പള്ളിയിൽ പോയ പിതാവിനെ വീട്ടിലെത്തിക്കാൻ മകൾ സ്കൂട്ടറിൽ കയറ്റി ഗുരുതികളത്തിന് പോകുമ്പോൾ മൈലാടിയിൽവെച്ച് മറിയുകയായിരുന്നു. ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ ഡാനിയെ കോലഞ്ചേരി മെഡിക്കൽ കോളജിലും ജോയിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.