കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡിജിറ്റല്‍ വാട്ടര്‍ പ്യൂരിഫയർ

അടിമാലി: വെള്ളത്തൂവല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡിജിറ്റല്‍ ഓട്ടോമാറ്റിക് വാട്ടര്‍ പ്യൂരിഫയറെത്തിച്ച്​ ജെ.സി.ഐ വെള്ളത്തൂവല്‍. പതിനയ്യായിരം രൂപയോളം വിലവരുന്ന പ്യൂരിഫയറാണ് കേന്ദ്രത്തില്‍ എത്തുന്നവരുടെ ദാഹമകറ്റുകയെന്ന ലക്ഷ്യത്തോടെ ജെ.സി.ഐ സംഭാവന ചെയ്തത്. ജെ.സി.ഐ വെള്ളത്തൂവല്‍ പ്രസിഡന്‍റ്​ സുരേഷ് പാനിപ്ര പ്യൂരിഫയര്‍ കുടുംബാരോഗ്യകേന്ദ്രം അധികൃതര്‍ക്ക് കൈമാറി. മെഡിക്കല്‍ ഓഫിസര്‍ ഡോ. മിഥുന്‍ ഏറ്റുവാങ്ങി. കെ.ബി. ജോണ്‍സൺ, ജിന്‍റേ അഗസ്റ്റിന്‍, ജിന്‍സ് എന്‍.സി. തുടങ്ങിയവർ പങ്കെടുത്തു. idl adi 2 water ചിത്രം: ജെ.സി.ഐ വെള്ളത്തൂവല്‍ പ്രസിഡന്‍റ്​ സുരേഷ് പാനിപ്ര വാട്ടര്‍ പ്യൂരിഫയര്‍ കുടുംബാരോഗ്യകേന്ദ്രം അധികൃതര്‍ക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.