ചെറുതോണി: ഡ്രെയിനേജ് പൈപ്പുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് വീടിൻെറ സംരക്ഷണഭിത്തി ഇടിഞ്ഞതായി പരാതി. കഞ്ഞിക്കുഴി കണിയാമ്പറമ്പില്‍ ബിജുവിൻെറ വീടാണ് അപകടാവസ്ഥയിലായത്. മണ്ണിനടിയിലൂടെ ആറടി താഴ്ചയിൽ പോകുന്ന പൈപ്പാണ് വേസ്റ്റ് തിരുകി അടച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായി ബിജു പറയുന്നു. കഞ്ഞിക്കുഴി ടൗണിന് സമീപം കാറ്ററിങ് സര്‍വിസും ഹോട്ടലും നടത്തുകയാണ് ബിജു. പൈപ്പുകള്‍ ബ്ലോക്കായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പെയ്ത മഴയില്‍ വീട്ടിനുള്ളില്‍ വെള്ളം കയറുകയും സാധനസാമഗ്രികള്‍ നശിക്കുകയും ചെയ്തു. മുമ്പും സമാന സംഭവ മുണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും ബിജു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.