റോഡ് കോണ്‍ക്രീറ്റിങ്​ തല്‍പര കക്ഷികള്‍ക്ക് ​വേണ്ടിയെന്ന്

നെടുങ്കണ്ടം: പഞ്ചായത്തിന്‍റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണകക്ഷിയില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്തതായി പരാതി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഏഴാംവര്‍ഡിലെ കോമ്പയാര്‍ -അയ്യനോളിപടി റോഡാണ് കോണ്‍ക്രീറ്റ് ചെയ്തത്. പഞ്ചായത്തിന്‍റെ ആസ്ഥി രജിസ്റ്ററിലോ, റോഡ് കണക്ടിവിറ്റി മാപ്പിലോ ഉല്‍പ്പെടാത്ത പാതക്ക്​ മാനദണ്ഡങ്ങള്‍ പാലിക്കാതെ പഞ്ചായത്ത് ഭരണസമിതി രഹസ്യമായി അനുവാദം നല്‍കുകയായിരുന്നുവെന്നാണ് പരാതി. നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്നതും സഞ്ചാരയോഗ്യമല്ലാത്തതുമായ നിരവധി റോഡുകള്‍ ഉള്ളപ്പോഴാണ് ഈ റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ഇത്തരത്തില്‍ മറ്റു വാര്‍ഡുകളിലും ആക്​ഷന്‍ പ്ലാനുകളില്‍ വരാത്ത റോഡുകള്‍ കോണ്‍ക്രീറ്റ് നടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിയമപരമല്ലാത്ത രീതിയില്‍ സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്നും റോഡിനുവേണ്ടി ചെലവഴിച്ച തുക സര്‍ക്കാറിലേക്ക് തിരിച്ചടപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ സി.എസ്. യശോധരന്‍ ആവശ്യപ്പെട്ടു. idl ndk അനധികൃതമായ കോണ്‍ക്രിറ്റ് ചെയ്ത കോമ്പയാര്‍ അയ്യനോളിപടി റോഡ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.