കഞ്ചാവുമായി യുവാവ് പിടിയിൽ

കുമളി: മാല പൊട്ടിച്ച കേസിൽ പിടിയിലായ ബന്ധുക്കളെ തേടിപ്പോയി മടങ്ങിവന്ന യുവാവ് കഞ്ചാവുമായി എക്സൈസ്​ പിടിയിൽ. കോട്ടയം പയ്യമ്പിള്ളി സ്വദേശി സുന്ദറാണ്​ (24) പിടിയിലായത്. ഇയാളുടെ കാറിൽനിന്ന്​ 50 ഗ്രാം കഞ്ചാവ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരന്‍റെ നേതൃത്വത്തിൽ കണ്ടെടുത്തു. ദിവസങ്ങൾക്കു മുമ്പ് സുന്ദറിന്‍റെ പേരിലുള്ള ബൈക്കിൽ സഞ്ചരിച്ച ബന്ധുക്കൾ തമിഴ്നാട്ടിലെ കമ്പത്ത് മാല പൊട്ടിച്ച കേസിൽ പിടിയിലായതായും ഇക്കാര്യം അന്വേഷിക്കാൻ പോയി മടങ്ങിവരുന്നതിനിടെയാണ് സുന്ദർ പിടിയിലായതെന്നും എക്​സൈസ്​ ഉദ്യോഗസ്ഥർ പറഞ്ഞു. Cap. കഞ്ചാവുമായി പിടിയിലായ സുന്ദർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.