ഇടുക്കിയിൽ കോൺഗ്രസ് ഇല്ലാതായി -എം.എം. മണി

ചെറുതോണി: ഇടുക്കിയിൽ കോൺഗ്രസ്‌ ഇല്ലാതായെന്ന്​ എം.എം. മണി എം.എൽ.എ. കോൺഗ്രസ്‌ കൊലപാതക രാഷ്ട്രീയത്തിനും സ്ത്രീ വിരുദ്ധതക്കും എതിരെ സി.പി.എം ഇടുക്കി ഏരിയ കമ്മിറ്റി ചെറുതോണിയിൽ സംഘടിപ്പിച്ച പ്രധിഷേധ സംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴ്​ സുധാകരന്മാർ ഒന്നിച്ചുവന്നാലും ഇനി കോൺഗ്രസിനെ രക്ഷപ്പെടുത്താൻ ആകില്ല. കോൺഗ്രസിന് ഇടുക്കിയിൽ എം.എൽ.എ ഇല്ലാതായിട്ട് 20 വർഷമായെന്നും എം.എം. മണി പറഞ്ഞു. ഏരിയ സെക്രട്ടറി പി.ബി. സബീഷ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സി.വി. വർഗീസ്, ജില്ല സെക്രട്ടേറിയറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ, എം.ജെ. മാത്യു. കെ.ജി സത്യൻ, ജോർജ് പോൾ, രാജി ചന്ദ്രൻ, എം.വി ബേബി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.