പഴയ മൂന്നാറിലെ പാർക്കിങ് കേന്ദ്രങ്ങൾ തുറന്നുനൽകി

മൂന്നാർ: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അടിയന്തര നടപടികളുമായി ഗ്രാമപഞ്ചായത്ത്. കാലങ്ങളായി തുടരുന്ന ട്രാഫിക് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന്‍റെ ഭാഗമായി മൂന്നാര്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലെ രണ്ട് പാര്‍ക്കിങ്​ ഗ്രൗണ്ട്​ പ്രസിഡന്റ് പ്രവീണ രവികുമാറിന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ക്ക്​ തുറന്നുനല്‍കി. വലിയ വാഹനങ്ങള്‍ക്ക് 150 രൂപയും ചെറുവാഹനങ്ങള്‍ക്ക് 100, 50 എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് അധികൃതര്‍ സൗകര്യമൊരുക്കാതെ വന്നതോടെ പലരും വഴിയോരങ്ങളില്‍ വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നത് പതിവായിരുന്നു. ഇത് ട്രാഫിക് കുരുക്കിനും വഴിവെച്ചു. വാര്‍ഡ് അംഗം ബാലകൃഷ്ണന്‍, സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി സഹജന്‍, അസി. സെക്രട്ടറി അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.