പീരുമേട്: ദേശീയപാത 183ൽ വണ്ടിപ്പെരിയാറിന് സമീപം 59ആം മൈലിൽ ലോറിയിൽനിന്ന് വീണ ടാർ നീക്കാൻ നടപടി തുടങ്ങി. രണ്ടുമാസം മുമ്പ് ടാറുമായി തമിഴ്നാട്ടിലെ തേനിയിലേക്കുപോയ ലോറി മറിഞ്ഞാണ് ടാർ പൂർണമായി റോഡിൽ പതിച്ചത്. വേനൽ കനത്തതോടെ റോഡിൽ ടാർ ഉരുകിയൊഴുകി ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുന്നത് പതിവായിരുന്നു. ടാർ നീക്കംചെയ്യാൻ ദേശീയപാത അധികൃതർ തയാറായില്ല. പൊലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് മാത്രമാണ് ഡ്രൈവർമാർക്ക് അപകട സൂചന നൽകിയിരുന്നത്. വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നതിന്നെ തുടർന്ന് വാഴൂർ സോമൻ എം.എൽ.എ ദേശീയ പാത അധികൃതർക്ക് കത്ത് നൽകുകയും തുടർന്ന് ടാർ ഒഴുകിയ ഭാഗത്തെ റോഡ് കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി ആരംഭിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.