അടിമാലി: ഗ്രാമപഞ്ചായത്തിലെ കട്ടമുടി പാടശേഖരത്ത് വീണ്ടും കൊയ്ത്തുത്സവത്തിന്‍റെ ആവേശം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചിറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പാരംഭിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളുടെ ശല്യം, തൊഴിലാളികളുടെയും വെള്ളത്തിന്‍റെയും ലഭ്യതക്കുറവ് തുടങ്ങി വിവിധ കാരണങ്ങളാല്‍ കട്ടമുടിയിലെ കര്‍ഷകര്‍ നെല്‍കൃഷിയില്‍നിന്ന് പിന്നാക്കം പോയിരുന്നു. കാലങ്ങളായി കൃഷിയിറക്കാതെ വന്നതോടെ പാടശേഖരം പൊന്തക്കാട് നിറഞ്ഞ് കൃഷിയോഗ്യമല്ലാതായി. പിന്നീട് ഹരിതകേരള മിഷന്‍, യു.എന്‍.ഡി.പി തുടങ്ങിയവയുടെ സഹകരണത്തോടെ കര്‍ഷകര്‍ വീണ്ടും നെല്‍കൃഷിയിലേക്ക് തിരികെയെത്തുകയായിരുന്നു. കര്‍ഷകർക്കാവശ്യമായ സഹായങ്ങള്‍ യു.എന്‍.ഡി.പി ലഭ്യമാക്കി. കാടുകയറിയ പാടശേഖരം കൃഷിയോഗ്യമാക്കുക ഏറെ ശ്രമകരമായിരുന്നു. മനുഷ്യാധ്വാനത്തിലൂടെ തന്നെ കളകള്‍ നീക്കംചെയ്തു. പ്രതിബന്ധങ്ങളെ അതിജീവിച്ച് കാലങ്ങള്‍ക്കിപ്പുറം പാടശേഖരത്ത് നൂറുമേനി വിളഞ്ഞതിന്‍റെ സന്തോഷത്തിലാണ് കര്‍ഷകര്‍. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് തങ്കപ്പന്‍, യു.എന്‍.ഡി.പി പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ വിളവെടുപ്പ് ഉത്സവത്തില്‍ പങ്കെടുത്തു. idl adi 2 koithulsavam ചിത്രം: കട്ടമുടിയില്‍ നടന്ന കൊയ്ത്തുത്സവം അടിമാലി ഗ്രാമപഞ്ചായത്ത് അംഗം ഷിജി ഷിബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.