വന്യജീവി ഭീതിയിൽ വിരിപാറയിലെ അംഗൻവാടി

അടിമാലി: കാട്ടാന മുതൽ കാട്ടുപന്നിവരെയുള്ളവയെ ഭയന്ന്​​ വിരിപാറയിലെ അംഗൻവാടിയുടെ പ്രവർത്തനം. അംഗന്‍വാടിക്ക് ചുറ്റും കാട്ടാനയും കാട്ടുപന്നിയും നിത്യസന്ദർശകരാണ്.​ മാങ്കുളം പഞ്ചായത്തിലെ വിരിപാറ എസ്.സി കോളനിയിലെ എഴാംനമ്പര്‍ അന്‍ഗന്‍വാടിയിൽ പത്തോളം കുട്ടികളാണ്​ പഠിക്കുന്നത്​. വനത്തിന് സമാനമായ ചുറ്റുപാടില്‍ തകര്‍ച്ചയിലായ വാടക കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. മാങ്കുളത്ത് മറ്റ് പ്രദേശങ്ങളില്‍ സ്മാര്‍ട്ട് അംഗന്‍വാടികളും ഭയരഹിതമായി കഴിയാന്‍ ബലവത്തുള്ള അന്‍ഗന്‍വാടികളും ഉള്ളപ്പോഴാണ് ഈ അംഗന്‍വാടിയുടെ ദയനീയാവസ്ഥ. കൃത്യമായി വാടക നല്‍കാത്തതിനാല്‍ കെട്ടിടം ഒഴിയണ​മെന്ന ഉടമയുടെ ഭീഷണിയുമുണ്ട്. അംഗന്‍വാടിയുടെ ഒരുഭാഗം എസ്.സി കോളനിയാണ്. ബാക്കി ഭൂമി സ്വകാര്യ വ്യക്തിയുടെയും. വന്യമൃഗങ്ങള്‍ നശിപ്പിക്കുമെന്നതിനാൽ പതിറ്റാണ്ടുകളായി കൃഷിയില്ലാതെ ഇവിടം വനത്തിന് സമാനമായി മാറി. ഇതോടെ കാട്ടുപന്നികള്‍ താവളമാക്കി. കാട്ടാന ശല്യവും കൂടിയായതോടെ അംഗന്‍വാടി പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. ഇവിടെ നല്ലൊരു കെട്ടിടവും ചുറ്റുമതിലും തീര്‍ത്ത് നല്‍കണമെന്ന് വാര്‍ഡ് അംഗവും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടായില്ല. മൂന്നാര്‍ പഞ്ചായത്തിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ളതാണ് ഈ അംഗന്‍വാടി. idl adi 4 anganvadi ചിത്രങ്ങള്‍ 1.വിരിപാറയിലെ വാടകക്കെട്ടിടത്തിലെ അംഗന്‍വാടി 2.അംഗന്‍വാടിയോട് ചേര്‍ന്ന വനഭാഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.