വിപുല പരിപാടികളോടെ നാടെങ്ങും വനിത ദിനാചരണം

തൊടുപുഴ: ജില്ല വനിത ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് വനിത ദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ട്രീസ ജോസ്​ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.എ. ഗ്ലോറി അധ്യക്ഷതവഹിച്ചു. ജില്ല വനിത ശിശുവികസന ഓഫിസർ ഗീതാകുമാരി, ലാലി ജോയി, ജോബി മാത്യു, ഓഫിസർ റേയ്ച്ചൽ ഡേവിഡ്, ജയൻ വി.ജി. തുടങ്ങിയവർ സംസാരിച്ചു. സിസ്റ്റർ ജോസിയ ക്ലാസെടുത്തു. വനിത ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ തൊടുപുഴ നഗരസഭയിലെ വനിത കൗൺസിലർമാരെ ആദരിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യാതിഥിയായിരുന്നു. വൈസ് ചെയർപേഴ്സൻ ജെസി ജോണി അധ്യക്ഷതവഹിച്ചു. ജെ.സി.ഐ തൊടുപുഴ ടൗൺ പ്രസിഡന്‍റ്​ റിന്‍റോ ചാണ്ടി, ജിബിൻ മാത്യു, ജേക്കബ് മാത്യു എന്നിവർ സംസാരിച്ചു. വനിത കൗൺസിലർമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. വനിത ദിനത്തോടനുബന്ധിച്ച് മഹിള കോൺഗ്രസ്​ സംഘടിപ്പിച്ച സെമിനാർ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു ഉദ്​ഘാടനം ചെയ്തു. പ്രഫ. കൊച്ചുത്രേസ്യ തോമസ് സെമിനാർ നയിച്ചു. ജില്ല പ്രസിഡന്‍റ്​ ഇന്ദു സുധാകരൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്​. അശോകൻ, എൻ.ഐ ബെന്നി, ജാഫർഖാൻ, മനോജ് കോക്കാട്ട്, ലീലാമ്മ ജോസ്, നൈറ്റ്സി കുര്യാക്കോസ്, ഹാജിറ സെയ്ദ് മുഹമ്മദ്, സുശീല ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വനിത ദിനാചരണം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം സുനി സാബു ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ എം.ജെ. മേരി അധ്യക്ഷതവഹിച്ചു. കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡന്‍റ്​ ടി.ബി. മോളി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി വി.കെ. മാണി, ടി. ചെല്ലപ്പൻ, എം.എസ്. സൂസമ്മ, മോളിക്കുട്ടി മാത്യു എന്നിവർ സംസാരിച്ചു. അടിമാലി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ വനിത ദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഷേര്‍ളി മാത്യു ഉദ്ഘാടനം ചെയ്തു. ടൗണില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്ന റാലി നടന്നു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ ജിഷ സന്തോഷ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മേരി തോമസ് സന്ദേശം നല്‍കി. അഡ്വ. സില്‍വി റേഞ്ച് സെമിനാര്‍ നയിച്ചു. ആലക്കോട്: ഗ്രാമപഞ്ചായത്തിന്‍റെയും, സി.ഡി.എസിന്‍റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിത ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മാത്യു കെ.ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ജെറി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടോമി കാവാലം മുഖ്യപ്രഭാഷണം നടത്തി. തുടർച്ചയായി 22 വർഷം ആലക്കോട് പഞ്ചായത്ത്​ അംഗമായ മിനി ജെറിയെ ആദരിച്ചു. കട്ടപ്പന: ക്രെസ്റ്റ്​ കോളജ്​ എം.എസ്​.ഡബ്ല്യു വിഭാഗത്തിന്‍റെയും വുമൺ സെല്ലിന്‍റെയും ആഭിമുഖ്യത്തിൽ ദിനാചരണം സംഘടിപ്പിച്ചു. നഗരസസഭ ചെയർപേഴ്സൻ ബീന ജോബി മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഫാ. ഡോ. അലക്സ്​ ലൂയിസ്​ അധ്യക്ഷതവഹിച്ചു. വൈസ്​ പ്രിൻസിപ്പൽ ഫാ. സന്തോഷ് ചെമ്പകത്തുങ്കൽ, ഫാ. അനൂപ് തുരുത്തിമറ്റം തുടങ്ങിയവർ നേതൃത്വം നൽകി. മൂന്നാർ: കേരള അസോ. ഫോര്‍ പ്രൊഫഷനല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ഫോറം, മൂന്നാര്‍ ഇന്‍റഗ്രല്‍ സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊസൈറ്റി, രാജാക്കാട് സാന്‍ജോ കോളജ്, അടിമാലി കർമലഗിരി കോളജ് എന്നിവയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ സംഘടിപ്പിച്ച വനിതദിനാഘോഷം മൂന്നാര്‍ ഡിവൈ.എസ്​.പി കെ.ആര്‍. മനോജ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ഫ്ലാഷ്​മോബ് അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന യോഗം പ്രധാനമന്ത്രിയുടെ ശ്രം ദേവി പുരസ്‌കാരം നേടിയ രാജകുമാരി, മഹേശ്വരി എന്നിവര്‍ ചേര്‍ന്ന് ഉദ്​ഘാടനം ചെയ്തു. അഡ്വ. സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ സെമിനാർ നയിച്ചു. വഴിത്തല: ശാന്തിഗിരി കോളജ് വിമൺ സെൽ സംഘടിപ്പിച്ച ദിനാചരണം കാവാലം എൻ.എസ്.എസ് ഹൈസ്കൂൾ അധ്യാപിക ജി. അരുണിമ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. പോൾ പാറക്കാട്ടേൽ അധ്യക്ഷതവഹിച്ചു. അധ്യാപകരായ മനു സണ്ണി, ആൻ ഷാരോൻ കാപ്പൻ, ഫെലിഷ ആൻ ജോസ്, വിമൺ സെൽ കോഓഡിനേറ്റർ നീത തോമസ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ചിത്രം TDL JCI ജെ.സി.ഐ തൊടുപുഴ നഗരസഭയിലെ വനിത കൗൺസിലർമാരെ ആദരിച്ചപ്പോൾ TDL tdpa block വനിത ശിശുവികസന വകുപ്പ് അന്താരാഷ്ട്ര വനിതദിനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ട്രീസ ജോസ് ഉദ്ഘാടനം ചെയ്യുന്നു TDL DCC വനിത ദിനത്തോട്​ അനുബന്ധിച്ച് മഹിള കോൺഗ്രസ്​ സംഘടിപ്പിച്ച സെമിനാർ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു ഉദ്​ഘാടനം ചെയ്യുന്നു TDL adimali ചിത്രം: അടിമാലിയില്‍ നടന്ന വനിതദിന റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.