യൂത്ത് ലീഗ് യുദ്ധവിരുദ്ധ സായാഹ്നം

തൊടുപുഴ: 'യുദ്ധത്തില്‍ വിജയികളില്ല, ഇരകള്‍' മാത്രം പ്രമേയത്തില്‍ മുസ്​ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഗാന്ധി സ്ക്വയറില്‍ യുദ്ധവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ്​ പി.ഇ. നൗഷാദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഇ.എ.എം. അമീന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ പി.എച്ച്. സുധീര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി നിസാര്‍ പഴേരി യുദ്ധവിരുദ്ധ സന്ദേശം നല്‍കി. അന്‍ഷാദ് കുറ്റിയാനി, സല്‍മാന്‍ ഹനീഫ്, വി.എം. ജലീല്‍, ഷമീര്‍, സബീര്‍മുട്ടം, അജ്മല്‍ ഇല്ലിക്കല്‍, നസീര്‍, അന്‍ഷാദ്, എം.എ. ഷിഹാബ്, മുഹമ്മദ് ഇരുമ്പുപാലം, അനസ്, അമീര്‍ഖാന്‍, നജീബ്, ഫൈസല്‍ എപ്പറമ്പില്‍, അഷ്‌കര്‍ ബിന്‍ ഷുക്കൂര്‍, ഷിയാസ്, നജീബ് വലിയജാറം എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ബി. ഷരീഫ്‌ സ്വാഗതവും ട്രഷറര്‍ പി.എ. കബീര്‍ നന്ദിയും പറഞ്ഞു. TDL MUSLIM LEG യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഗാന്ധി സ്ക്വയറില്‍ നടത്തിയ യുദ്ധവിരുദ്ധ സായാഹ്നം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.