തൊടുപുഴ മാസ്റ്റര്‍പ്ലാന്‍: എം.എൽ.എയുടെ യോഗം ഇന്ന്​

തൊടുപുഴ: തൊടുപുഴ നഗരസഭക്കുവേണ്ടി പ്രസിദ്ധീകരിച്ച മാസ്റ്റര്‍പ്ലാൻ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയും ആക്ഷേപങ്ങളും പരിഹരിക്കുന്നത്​ ചര്‍ച്ച ചെയ്യാന്‍ പി.ജെ. ജോസഫ് എം.എൽ.എ നഗരസഭയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന്​ തൊടുപുഴ മര്‍ച്ചന്‍റ്​സ് ട്രസ്റ്റ് ഹാളിലാണ് യോഗം. നഗരസഭ ചെയര്‍മാന്‍, സ്ഥിരം സമിതി അധ്യക്ഷന്മാർ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, മര്‍ച്ചന്‍റ്​സ് ട്രസ്റ്റ് അസോസിയേഷന്‍ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. നഗരസഭയിലെ ഭൂവിനിയോഗം സംബന്ധിച്ച മേഖല നിയന്ത്രണങ്ങള്‍, റോഡ്​ വികസനം തുടങ്ങി ഒട്ടേറെ പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ മേഖല നിയന്ത്രണങ്ങള്‍ സംബന്ധിച്ച പരാതികള്‍ നഗരസഭ ഉപസമിതി പരിശോധിച്ചുവരുകയാണ്. നഗരസഭയിലെ റോഡുകളുടെ വീതികൂട്ടല്‍ തുടങ്ങി പൊതുവായ വിഷയങ്ങളിൽ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്ന് പി.ജെ. ജോസഫ് അറിയിച്ചു. 169 പേര്‍ക്കുകൂടി കോവിഡ് തൊടുപുഴ: ജില്ലയില്‍ 169 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 574 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി അഞ്ച്​, ആലക്കോട് ഒന്ന്​, അറക്കുളം രണ്ട്​, അയ്യപ്പൻകോവിൽ ഒന്ന്​, ചക്കുപള്ളം രണ്ട്​, ചിന്നക്കനാൽ മൂന്ന്​, ഇടവെട്ടി അഞ്ച്​, ഏലപ്പാറ നാല്​, ഇരട്ടയാർ ഒമ്പത്​, കഞ്ഞിക്കുഴി നാല്​, കാമാക്ഷി 11, കാഞ്ചിയാർ ആറ്​, കരിമണ്ണൂർ ഒന്ന്​, കരുണാപുരം രണ്ട്​, കട്ടപ്പന 14, കോടിക്കുളം രണ്ട്​, കൊക്കയാർ ഒന്ന്​, കൊന്നത്തടി എട്ട്​, കുടയത്തൂർ ഒന്ന്​, കുമാരമംഗലം മൂന്ന്​, കുമളി ഒന്ന്​, മണക്കാട് രണ്ട്​, മാങ്കുളം ഒന്ന്​, മരിയാപുരം ഒന്ന്​, മൂന്നാർ രണ്ട്​, മുട്ടം നാല്​, നെടുങ്കണ്ടം നാല്​, പള്ളിവാസൽ ഒന്ന്​, പാമ്പാടുംപാറ രണ്ട്​, പീരുമേട് ഏഴ്​, പുറപ്പുഴ നാല്​, രാജാക്കാട് ഒന്ന്​, രാജകുമാരി ഒന്ന്​, ശാന്തൻപാറ ഒന്ന്​, തൊടുപുഴ 15, ഉടുമ്പന്നൂർ രണ്ട്​, ഉപ്പുതറ മൂന്ന്​, വണ്ടന്മേട് മൂന്ന്​, വണ്ണപ്പുറം ഒമ്പത്​, വാത്തിക്കുടി 12, വാഴത്തോപ്പ് രണ്ട്​, വെള്ളത്തൂവൽ മൂന്ന്​, വെള്ളിയാമറ്റം -രണ്ട്​. ഉറവിടം വ്യക്തമല്ലാത്ത നാല്​ കേസും സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.