മറയൂർ: പണമിടപാടിന്‍റെ പേരിൽ അയൽവാസിയെ രണ്ടാംതവണയും വെട്ടിപ്പരിക്കേൽപിച്ച പ്രതി പൊലീസ് പിടിയിൽ. കാന്തല്ലൂർ നാക്കുപെട്ടി ആദിവാസി കുടിയിലെ ലവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13നാണ് പണമിടപാടുമായി ബന്ധപ്പെട്ട വാക്കേറ്റത്തിൽ ലവൻ മുത്തുസ്വാമിയെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപിച്ചത്. ലവൻ ഒളിവിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മൂന്നാറിലെത്തി വെയിറ്റിങ് ഷെഡിൽ നിൽക്കുന്നതിനിടെയാണ് പിടിയിലായത്. പ്രതിയെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കുമെന്ന് മറയൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ടി. ബിജോയി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐ. അനിൽകുമാർ, കെ.പി. അനിൽകുമാർ, പി.സി. സുധീഷ്, ഡി.ഡി. ജിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.