തൊടുപുഴ: നഗരസഭ പരിധിയിലെ പാതയോരങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും അനധികൃത പരസ്യ ബോർഡുകൾ/ബാനറുകൾ/കൊടികൾ നീക്കം ചെയ്തു. അനധികൃത പരസ്യം സ്ഥാപിച്ചവരിൽനിന്ന് പിഴ ഈടാക്കും. നഗരസഭ പരിധിയിൽ സ്ഥാപിക്കുന്ന മുഴുവൻ പരസ്യ ബോർഡുകൾക്കും നഗരസഭയിൽനിന്ന് നിശ്ചിത ഫീസ് ഒടുക്കി നിയമാനുസൃത അനുമതി വാങ്ങേണ്ടതാണ്. അല്ലാത്തപക്ഷം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതും, ബന്ധപ്പെട്ടവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ്, കേരള ഭൂസംരക്ഷണ നിയമം പ്രകാരം നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും, പരസ്യ ഏജൻസികളും, പ്രിന്‍റിങ് പ്രസുകളും പ്രിന്‍റ് ചെയ്യുന്ന എല്ലാ ബോർഡ്/ ബാനർ/കൊടികൾ തുടങ്ങിയവയുടെ താഴ്ഭാഗത്ത് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. TDL BOARD അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ നഗരസഭ അധികൃതർ നീക്കം ചെയ്യുന്നു എൽ.ഡി.എഫ് പ്രതിഷേധ യോഗം ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രനെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ എൽ.ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ യോഗവും പ്രകടനവും നടത്തും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് തടിയമ്പാട് സി.പി.എം ജില്ല സെക്രട്ടറി സി.വി വര്‍ഗീസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ചെറുതോണി: സി.പി. മാത്യു നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മഹിള അസോസിയേഷന്‍ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ 10 ന് ചെറുതോണിയില്‍ ധര്‍ണ നടത്തും. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ല സെക്രട്ടറി ഷൈല സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കീരികോട് മസ്ജിദുല്‍ അഖ്‌സ ഉദ്ഘാടനം 27ന് തൊടുപുഴ: കീരികോട് പുതുതായി നിർമിച്ച മസ്ജിദുല്‍ അഖ്‌സായുടെ ഉദ്ഘാടനം 27ന് ഞായറാഴ്ച മഗ്‌രിബ് നമസ്‌കാരത്തോട് കൂടി നടക്കും. പി.എ. സെയ്തു മുഹമ്മദ് മൗലവി അല്‍ഖാസിമി, ഷഹീര്‍ മൗലവി അല്‍ഖാസിമി, ഷമീസ്ഖാന്‍ നാഫിഈ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.