ഓഫിസ്​ മന്ദിരോദ്​ഘാടനം

കട്ടപ്പന: ഇടുക്കി ജില്ല ടീച്ചേഴ്സ് ഹൗസിങ്​ സഹകരണസംഘത്തിന്‍റെ പുതിയ ഓഫിസ്​ മന്ദിരം 26ന് തുറക്കും. 18 വർഷമായി കട്ടപ്പന ഹൗസിങ്​ ബോർഡ് ഷോപ്പിങ്​ കോംപ്ലക്സിലായിരുന്നു പ്രവർത്തനം. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ ബാലാ ഹോസ്പിറ്റൽ റോഡിലെ പുതിയ മന്ദിരത്തിലേക്ക് പ്രവർത്തനം മാറ്റുന്നതെന്ന്​ ഭാരവാഹികൾ അറിയിച്ചു. 26ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.