റെജിക്ക്​ ജീവിക്കാൻ സുമനസ്സുകളുടെ കനിവ്​ വേണം

മുട്ടം: ഹൃദയസംബന്ധമായ രോഗം മൂലം ദുരിതത്തിലായ മുട്ടം സ്വദേശി ചികിത്സക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. കാക്കൊമ്പ് നീലിയാനിക്കൽ റെജിക്ക്​ (48) ഹൃദയവാൽവുകളിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്കും ചികിത്സക്കുമായി 10 ലക്ഷം രൂപ ചെലവുവരും. ടാപ്പിങ്​ തൊഴിലാളിയായ റെജിക്കും കുടുംബത്തിനും ഇത്രയും ഭീമമായ തുക കണ്ടെത്തുക അസാധ്യമാണ്. റെജിയെ സഹായിക്കുന്നതിനായി വാർഡ് അംഗം ജോസ് കടത്തലക്കുന്നേലി‍ൻെറയും പള്ളി വികാരിമാരായ ഫാ. കെ.എസ്. സ്കറിയ, ഫാ. ജീവൻ കദളിക്കാട്ടിൽ എന്നിവരുടെയും നേതൃത്വത്തിൽ സഹായനിധി രൂപവത്​കരിച്ചിട്ടുണ്ട്​. ഇവരുടെപേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക്​ മട്ടം ശാഖയിൽ അക്കൗണ്ടും തുറന്നു.(നമ്പർ 0822053000003007), ഐ.എഫ്.എസ്​.സി: SIBL0000822. ചിത്രം: tdl mltm റെജി (48)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.