ചെറുതോണി: പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിപ്പിച്ച ജനപ്രതിനിധികളെ പണംകൊടുത്തു വശീകരിച്ചും പ്രലോഭിപ്പിച്ചും കൂറുമാറ്റുന്ന സി.പി.എമ്മിൻെറ രാഷ്ട്രീയ അധാര്‍മികത ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. ജനാധിപത്യ സംവിധാനങ്ങളെയും ജനപ്രാതിനിധ്യ നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ എല്‍.ഡി.എഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന രാജി ചന്ദ്രന്‍ കൂറുമാറി എല്‍.ഡി.എഫില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് പ്രസിഡന്‍റ് സ്ഥാനവും മെംബര്‍ പദവിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തടിയമ്പാട്ടെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് സംഘടിപ്പിച്ച ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ല കണ്‍വീനര്‍ പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷതവഹിച്ചു. റോയി കെ.പൗലോസ്, ഇബ്രാഹീംകുട്ടി കല്ലാര്‍, മാത്യു സ്റ്റീഫന്‍, കെ.എ. കുര്യന്‍, മൈതീന്‍ വാച്ചാക്കല്‍, തോമസ് രാജന്‍, എം.എന്‍. ഗോപി, എ.പി. ഉസ്മാന്‍, എം.ഡി. അര്‍ജുനന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, എം. മോനിച്ചന്‍, ഇന്ദു സുധാകരന്‍, ജി. മുനിയാണ്ടി, വിജയകുമാര്‍ മറ്റക്കര, ഷൈനി സജി, റെനി മാണി, ജോസ് ഊരക്കാട്ടില്‍, ആന്‍സി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ക്യാപ്ഷന്‍: ൃ കൂറുമാറിയ രാജി ചന്ദ്രന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച ധര്‍ണ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു ഉദ്ഘാടനം ചെയ്യുന്നു സി.പി.എം പ്രചാരണം വസ്തുതവിരുദ്ധം -സി.പി. മാത്യു ചെറുതോണി: കൂറുമാറിയ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനംചെയ്ത് താൻ അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന സി.പി.എം ആരോപണം വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമെന്ന് ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ ജില്ല പ്രസിഡന്‍റാണ് താന്‍. കൂറുമാറിയ രാജി ചന്ദ്രൻെറ നടപടിയെ ശക്തമായി അപലപിക്കുകയും അവരെ പ്രലോഭിപ്പിച്ച സി.പി.എമ്മിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സദാചാരം പറയുന്ന സി.പി.എം നേതൃത്വം എം.എം. മണി അശ്ലീലം വിളമ്പിയപ്പോൾ എവിടെയായിരുന്നെന്നും സി.പി. മാത്യു ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.