ജീപ്പ് നാല്​ വാഹനങ്ങളിൽ ഇടിച്ച്​ അപകടം

അടിമാലി: ടൗണിൽ മുസ്​ലിം പള്ളിക്കുസമീപം . അമ്പലപ്പടി ഭാഗത്തു നിന്ന് ടൗണിലേക്ക് വരുകയായിരുന്ന ബൊലേറോ ജീപ്പ്​ ആദ്യം ബൈക്കിലാണ്​ തട്ടിയത്​. തുടർന്ന്, നിർത്തിയിട്ടിരുന്ന കാർ, സ്കൂട്ടർ, ഓട്ടോ എന്നിവയിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് ജീപ്പിന്‍റെ ഡ്രൈവർ ചെട്ടിയാംകുടി എൽദോസിനെതിരെ (36) പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.