-പിന്നിൽ മദ്യപിച്ചെത്തിയ മൂന്നംഗ സംഘം അടിമാലി: മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പൂപ്പാറ വില്ലേജ് ഓഫിസ് ആക്രമിച്ചു. സ്പെഷല്‍ വില്ലേജ് ഓഫിസര്‍ എം.എസ്. ബിജുവിനെ സംഘം മർദിച്ചതായി വില്ലജ് ഓഫിസർ ബി. പവിത്രൻ പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. സ്വകാര്യ ഭൂമിയുടെ റെക്കോഡ് ഓഫ് രജിസ്റ്ററിനായാണ് സംഘം വില്ലേജ് ഓഫിസിൽ എത്തിയത്. എന്നാല്‍ വസ്തുവിന്റെ സര്‍വേ നമ്പറുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പരിഹരിച്ചശേഷം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. അതിനുശേഷം മൂവര്‍ സംഘം അക്രമണം നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശാന്തൻപാറ പൊലീസ് കേസെടുത്തു. ദേവികുളത്തെ ആധാരമെഴുത്ത് ജീവനക്കാരനും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. idl adi 3 villege news ചിത്രം: പൂപ്പാറ വില്ലേജ് ഓഫിസിൽ അക്രമം നടത്തിയ സംഘം ഫയലുകൾ വലിച്ചു താഴെയിട്ട നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.